ഈ​ഗോ സൃ​ഷ്​​ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചെ​റു​ത​ല്ല; ഈഗോ മറികടക്കാനുള്ള വഴികളറിയാം...

ല​ളി​തമെന്നു തോ​ന്നാ​മെ​ങ്കി​ലും വീട്ടിലും തൊഴിലിടങ്ങളിലുമെല്ലാം ഈ​ഗോ സൃ​ഷ്​​ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചെ​റു​ത​ല്ല. അത് ജീവിത പരാജയത്തിലേക്കായിരിക്കുംനമ്മെ നയിക്കുക. ഈഗോ മറികടക്കാനുള്ള വഴികളറിയാം...

വി​വേ​ക​വും സ്നേ​ഹ​വും നി​റ​ഞ്ഞ​വ​രാ​ണ് മ​നു​ഷ്യ​രെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്താ​റ്. എ​ന്നാ​ൽ, അ​തി​ന​പ്പു​റം മൃ​ഗീ​യ​വും പൈ​ശാ​ചി​ക​വു​മാ​യ ത​ല​ങ്ങ​ളും മ​നു​ഷ്യ മ​ന​സ്സി​നു​ണ്ട്. സി​ഗ്മ​ണ്ട് ഫ്രോ​യി​ഡിെ​ൻ​റ അ​ഭി​പ്രാ​യ​പ്ര​കാ​രം മ​ന​സ്സി​ന് മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. ഇ​ഡ് (സ​ഹ​ജ​വാ​സ​ന), ഈഗോ, സൂപ്പർ ഈഗോ. ജന്മവാസനകളെയും അഭിലാഷങ്ങളെയും നിയന്ത്രിക്കുന്ന പണിയാണ് ഈഗോക്ക്. അതൊരു പോസറ്റീവ് ഗുണമാണ്. എന്നാൽ നാം ഈഗോ എന്ന് പൊതുവെ വിളിക്കുന്നത് ഇതിനെയല്ല. ഞാനെന്ന ഭാവം, ഞാൻ മാത്രം ശരി, എന്നെക്കാൾ വലിയവനായി ആരുമില്ല എന്നു തുടങ്ങുന്ന മനോഭാവത്തെയാണ്. അത് മനസ്സിനെ ദുഷിപ്പിക്കുന്ന ഗുരുതര രോഗമാണ്. സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ സന്തോഷത്തെയും തകർത്തേ ഈഗോ അവസാനിക്കൂ.

ഈ​ഗോയിസ്റ്റ് ആകുന്നതെപ്പോൾ?

'ഞാൻ ഒരു സംഭവമാണന്ന്' ഒരാൾക്ക് തോന്നാൻ തുടങ്ങുകയും സംസാരത്തിൽ ഞാൻ, എന്നെ, എെൻറ തുടങ്ങിയ വാക്കുകൾ ധാരാളമായി ഉപയോഗിക്കാനും തുടങ്ങുന്നതോടെ ഒരാൾ ഈഗോയിസ്റ്റായി മാറുന്നുവെന്ന് മനസ്സിലാക്കാം. ത​ന്നെ​ക്കു​റി​ച്ച് അ​മി​ത​മാ​യി ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കുക, ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ളെക്കുറി​ച്ച് വെ​റു​തെ ചി​ന്തി​ച്ചു​കൂ​ട്ടു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ ഈ​ഗോ​യു​ടെ സ്വ​ഭാ​വ​ങ്ങ​ളി​ൽപെ​ട്ട​താ​ണ്. അത് വ്യ​ക്തി​യെ യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്ന് അ​ക​റ്റും. സ്വയം ഒരു സൂപ്പർ ഹീറോയായി കാണാൻ തുടങ്ങും. ഇത്തരക്കാർ മ​റ്റു​ള്ള​വ​രുടെ ജീവിതത്തിൽ ഇടപെടാൻ തുടങ്ങുന്നതോടെ പ്ര​ശ്ന​ങ്ങ​ളുടെ പൂരം ആരംഭിക്കുകയായി.

ഒ​രു കു​ടും​ബ​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്ക് ഈ​ഗോ ഉ​ണ്ടാ​യാ​ൽ മ​തി, ആ ​കു​ടും​ബ​ത്തിെ​ൻറ മു​ഴു​വ​ൻ കെ​ട്ടു​റ​പ്പും ത​ക​രാ​ൻ. പു​തി​യ കാ​ല​ത്ത് ന​ട​ക്കു​ന്ന ന​ല്ലൊ​രു​ശ​ത​മാ​നം വി​വാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഭാ​ര്യ​ക്കോ ഭ​ർ​ത്താ​വി​നോ ഉ​ണ്ടാ​കു​ന്ന ഈ​ഗോ​യാ​ണ്. ത​ന്നെ​ക്കാ​ൾ മ​റ്റേ​യാ​ൾ ഉ​യ​ര​ത്തിൽ/താഴെ എ​ന്നീ ചി​ന്ത​യി​ൽ​നി​ന്നാ​യി​രി​ക്കും പ​ല പ്ര​ശ്ന​ങ്ങ​ളും തു​ട​ങ്ങു​ന്ന​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​യും സ്ഥി​തി മ​റി​ച്ച​ല്ല. മേ​ല​ധി​കാ​രി​യിലോ തൊ​ഴി​ലാ​ളി​ക​ളി​യിലോ ഈ​ഗോ ക​ട​ന്നു​വ​ന്നാൽ അ​ത് തൊ​ഴി​ലി​നെ​യും ഓ​ഫി​സ് അ​ന്ത​രീ​ക്ഷ​ത്തെ​യും വ​ള​രെ​യ​ധി​കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

ആ​ത്മ​വി​ശ്വാ​സ​വും ഈ​ഗോ​യും

ആ​ത്മ​വി​ശ്വാ​സവും ആ​ത്മാ​ഭി​മാ​നവുമൊക്കെ വ്യ​ക്തി​യുടെ ഉ​ള്ളി​ൽ​നി​ന്ന് ഉ​രു​ത്തി​രി​യേ​ണ്ട​തും ജീ​വി​ത​വി​ജ​യ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​തു​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ്. ഇ​തു​പോ​ലെ​ത്ത​ന്നെ​യു​ള്ള ഒ​രു ഘ​ട​ക​മ​ല്ലേ ഈ​ഗോ എ​ന്ന് പ​ല​രും സം​ശ​യി​ക്കാ​റു​ണ്ട്. ആ​ത്മാ​ഭി​മാ​നം പൊ​സി​റ്റി​വാ​കു​ന്ന​തും ഈ​ഗോ നെ​ഗ​റ്റി​വാ​കു​ന്ന​തും എ​ങ്ങ​നെ​യാ​ണ്? ആ​ത്മാ​ഭി​മാ​നം അ​ഥ​വാ സെ​ൽ​ഫ് എ​സ്​​റ്റീം എ​ന്ന​ത് മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​തെ സ്വ​ന്തം ക​ഴി​വു​ക​ൾ വി​ല​യി​രു​ത്തി ത​നി​ക്ക് താ​ൻ​ത​ന്നെ ന​ൽ​കു​ന്ന മൂ​ല്യ​മാ​ണെ​ങ്കി​ൽ ഈ​ഗോ ന​മ്മു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യെ​ക്കു​റി​ച്ച് തെ​റ്റാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന ധാ​ര​ണ​ക​ളാ​കാം. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​മ്യ​പ്പെ​ടു​ത്താ​തെ അ​വ​രെ​ക്കാ​ളെ​ല്ലാം ഏ​റ്റ​വും മി​ക​ച്ച​ത് താ​ൻ മാ​ത്ര​മാ​ണെന്നാ​ണ് ഇ​ത്ത​ര​ക്കാ​ർ ക​രു​തു​ക. ശ​രി​ക​ൾ ത​നി​ക്കുമാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്, ത​ന്നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ഒ​രാ​ൾ​ക്കും അ​വ​കാ​ശ​മി​ല്ല, മ​റ്റു​ള്ള​വ​രെ താ​ൻ എ​ന്തി​ന് പ​രി​ഗ​ണി​ക്ക​ണം, എന്നൊക്കെയാ​ണ് ഈ​ഗോയിസ്റ്റ് ചിന്തിക്കുക.

ചെ​റു​പ്പ​ത്തി​ലേ തു​ട​ങ്ങു​ന്ന ശീ​ല​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ചേ​ർ​ന്നാണ് ഈഗോ രൂ​പ​പ്പെ​ടു​ന്നത്. ശ്രേഷ്ഠതാബോധവും (സു​പ്പീ​രി​യോ​റി​റ്റി കോം​പ്ല​ക്സ്) അപകർഷ ബോധവു(ഇ​ൻ​ഫീ​രി​യോ​റി​റ്റി കോം​പ്ല​ക്സ്)മാണ് ഈഗോയുടെ കൂടപ്പിറപ്പുകൾ. ചെ​റു​പ്പ​ത്തി​ലേ ആ​ഗ്ര​ഹി​ക്കു​ന്ന​തും ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മെ​ല്ലാം ല​ഭി​ച്ച്​ ശീ​ല​മു​ള്ള​വ​രി​ലും ഈ​ഗോ രൂ​പ​പ്പെ​ടാ​റു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 'നോ' ​എ​ന്ന് കേ​ൾ​ക്കേ​ണ്ടി​വ​രു​മ്പോ​ൾ അ​ത​വ​രെ വ​ല്ലാ​തെ മു​റി​വേ​ൽപിക്കു​ന്നു. പ്ര​തി​കാ​ര ചി​ന്ത​യി​ലേ​ക്കും കൊലപാതകങ്ങളിലേക്കു​ം വ​രെ ചി​ല​രെ​യ​ത് കൊ​ണ്ടെ​ത്തി​ക്കു​ന്നു. പ​ല​പ്പോ​ഴും ഈ​ഗോ ഉ​ള്ള വ്യ​ക്തി​ക​ളി​ൽ ഇ​ൻ​സെ​ക്യൂ​രി​റ്റി, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് എ​ന്നി​വ​യെ​ല്ലാ​മു​ണ്ടാ​കാം. മ​റ്റു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ വിസമ്മതിക്കുന്ന ഈഗോയെ മെരുക്കാൻ കൃത്യമായ വ്യായമങ്ങളും ആവശ്യമായ ചികിത്സകളും അനിവാര്യമാണ്.

വി​വ​ര​ങ്ങ​ൾ​ക്ക് ക​ട​പ്പാ​ട്

ഡോ. ​ഗം​ഗ കൈ​ലാ​സ്-ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​, ആ​ല​പ്പു​ഴ

ഡോ. ​സ​ന്ദീ​ഷ്-സീ​നി​യ​ർ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​,  കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വി​സ്

Tags:    
News Summary - How to Drop Your Ego With Techniques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.