Posted On
date_range Updated On
date_range ടി.പി വധം: നിലപാട് മാറ്റി ബൽറാം
തിരുവനന്തപുരം: ടി.പി വധക്കേസ് സംബന്ധിച്ച തെൻറ മുൻ നിലപാടിൽ മാറ്റം വരുത്തി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. സി.ബി.െഎയും സംസ്ഥാന സർക്കാറും തമ്മിൽ ഒത്തുകളിക്കുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് ബൽറാം വ്യക്തമാക്കി.
കേസ് സി.ബി.െഎക്ക് വിട്ടിട്ടും തുടർ നടപടിയുണ്ടായില്ല. കോൺഗ്രസിനെ താഴ്ത്തികെട്ടി ബി.ജെ.പിയെ കൊണ്ട് വരാനാണ് സർക്കാർ ശ്രമം. കെ.കെ രമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
ടി.പി വധക്കേസിലെ ഗൂഢാലോചന ശരിയായി അന്വേഷിക്കാത്തതിന് കോൺഗ്രസിന് കിട്ടിയ പ്രതിഫലമാണ് സോളാർ കേസ് എന്നായിരുന്നു ബൽറാമിെൻറ മുൻ പ്രസ്താവന. എം.എൽ.എയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.