Posted On
date_range Updated On
date_range മഴക്കെടുതി: കേന്ദ്ര സഹായത്തെ പോസിറ്റീവായി കാണുന്നു - മുഖ്യമന്ത്രി
കൊല്ലം: സംസ്ഥാനത്തെ മഴക്കെടുതിക്ക് കേന്ദ്രസർക്കാർ ഇപ്പോൾ നൽകിയ സഹായം പോസറ്റീവായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിയ സഹായം പോസിറ്റീവായി കാണുന്നു. ബാക്കി കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് പിന്നീട് നോക്കാം - പിണറായി പറഞ്ഞു.
മഴക്കെടുതി ബാധിച്ച ജില്ലകളിലെ കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.