ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

എകരൂല്‍: എകരൂല്‍ കാപ്പിയില്‍ കാരാളംചാലില്‍ റേഷന്‍ കടക്കടുത്തുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പുതുപ ്പാടി കൈതപ്പൊയില്‍ ചീരക്കുഴിയില്‍ പരേതനായ ഹംസയുടെ മകന്‍ ശിഹാബാണ് (41) മരിച്ചത്. ശനിയഴ്ച രാത്രിയോടെ എകരൂല്‍ കാപ് പിയില്‍ പൊലീയേടത്ത് വിഷ്ണു ക്ഷേത്രത്തിന്‍റെ തൊട്ടടുത്ത വളവിലാണ് അപകടം.

ഞായറാഴ്ച നടക്കുന്ന ബന്ധുവിന്‍റെ വിവാഹ വീട്ടില്‍ വന്നതായിരുന്നു ശിഹാബ്. രാത്രി കൈതപ്പൊയിലിലെ വീട്ടിലേക്ക് തിരിച്ചു പോവുമ്പോള്‍ വളവില്‍ തെന്നി വീഴുകയായിരുന്നുവെന്ന് കരുതുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ജമീല. ഭാര്യ: ഷെറീന. മക്കള്‍: സല്‍മാന്‍ ഷഫീഖ്, ശിഫ ഫാത്തിമ.

Tags:    
News Summary - ഴBike Accident: One Death -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.