മാനന്തവാടി: തീവ്രവാദ നിരോധന നിയമപ്രകാരം (യു.എ.പി.എ) സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 67 കേസുകള്‍. ഇതില്‍ ഭൂരിഭാഗവും മാവോവാദികള്‍ക്കെതിരെയാണ്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, താമരശ്ശേരി, കോഴിക്കോട് മെഡിക്കല്‍ കോളജ്, നടക്കാവ്, നിലമ്പൂര്‍, പാണ്ടിക്കാട്, അട്ടപ്പാടി, അഗളി, പെരുമ്പാവൂര്‍, കേളകം അടക്കം പൊലീസ് സ്റ്റേഷനുകളിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭൂരിഭാഗവും മാവോവാദി, പോരാട്ടം പ്രവര്‍ത്തകരുടെ പേരുകളിലാണ് ഈ കരിനിയമം ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 2014 മുതല്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് യു.എ.പി.എയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്‍െറ പേരിലാണ്. കഴിഞ്ഞ മാസം 10ന് അറസ്റ്റിലായ പോരാട്ടം സംസ്ഥാന കണ്‍വീനര്‍ മാനന്തവാടി സ്വദേശി പി.പി. ഷാന്‍േറാലാലിന്‍െറ പേരിലാണ് ഏറ്റവും അധികം കേസുകള്‍ ചുമത്തിയിരിക്കുന്നത്.
എട്ട് കേസുകളാണ് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി യു.എ.പി.എ നിയമപ്രകാരമുള്ളത്. ഇതിലേറെയും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്‍െറ പേരിലാണ്.
ഇതേ കാരണത്താല്‍ പോരാട്ടം നേതാക്കളായ സി.എ. അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം ആശയ പ്രചാരകരായ ജോയ്, കാദര്‍, ബാലന്‍ എന്നിവരും ഏറ്റവും ഒടുവിലായി പോരാട്ടം സംസ്ഥാന ചെയര്‍മാന്‍ മുണ്ടൂര്‍ രാവുണ്ണിയുമാണ് ജയിലിലായത്. ആദിവാസി വനിത ഗൗരി 2016 മേയ് ഏഴിന് അറസ്റ്റിലായി ആറു മാസവും 20 ദിവസവും ജയിലില്‍ കിടന്നതിനു ശേഷം കഴിഞ്ഞ നവംബര്‍ 25നാണ് പുറത്തിറങ്ങിയത്.
മാവോവാദി നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ് എന്നിവരെല്ലാം ഈ നിയമപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്.
കിരാത നിയമത്തിനെതിരെ നിലകൊണ്ടവര്‍ സംസ്ഥാന ഭരണത്തില്‍ എത്തിയതോടെ അവ ദുരുപയോഗം ചെയ്യില്ളെന്ന് ധരിച്ചിരുന്നവരുടെ വിശ്വാസങ്ങള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.