ഡോ. സുൽഫി നൂഹു ഐ.എം.എ ദേശീയ കൺവീനർ

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ഡോ. സുൽഫി നൂഹു ചുമതലയേറ്റു. രണ്ട് കൊല്ലത്തേക്കാണ് ചുമതല. പ്രഫഷണൽ വിഷയങ്ങളിൽ സംഘടനയെ ദേശീയതലത്തിൽ സംഘടിപ്പിക്കുകയാണ് ഉത്തരവാദിത്വം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ ജൂനിയർ ഡോ​ക്ടേഴ്സ് നെറ്റ്‍വർക്, പ്രഫഷനൽ ഡിസിബിലിറ്റി സപ്പോർട്ട് സ്കീം എന്നിവയുടെ ചെയർമാനുമാണ്.

Tags:    
News Summary - Dr. Zulfi Nuhu IMA National Convener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.