Posted On
date_range Updated On
date_range കാന്‍സര്‍ മരുന്ന് വിപണിയില്‍ ‘സീറോ പ്രോഫിറ്റ്’ ഇടപെടൽ
തിരുവനന്തപുരം: രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ കാൻസർ മരുന്ന് വിപണിയിൽ ‘സീറോ പ്രോഫിറ്റ്’ ഇടപെടലുമായി ആരോഗ്യ വകുപ്പ്. വിലകൂടിയ മരുന്നുകൾ ലാഭമെടുക്കാതെ ലഭ്യമാക്കലാണ് ലക്ഷ്യം. പദ്ധതി ജൂലൈയിൽ ആരംഭിക്കും.
കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക.
ഇതിനായി എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികളിൽ ലാഭരഹിത കൗണ്ടറുകള്‍ ആരംഭിക്കും. 800ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.