ഏരിയ സെക്രട്ടറി ഇപ്പോഴും താൻ തന്നെ; നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല -സക്കീർ ഹുസൈൻ

കളമശേരി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതായ വാർത്തകൾ തള്ളി സക്കീർ ഹുസൈൻ. ഇപ്പോഴും താൻ തന്നെയാണ് ഏരിയ സെക്രട്ടറിയെന്നും സ്ഥാനത്തുനിന്ന് നീക്കിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വി.എ സക്കീർ ഹുസൈൻ പ്രതികരിച്ചു.

 

അതേസമയം, സക്കീർ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനനും അറിയിച്ചു. പരാതികളെക്കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ട്. നടപടി ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും ജില്ല െസക്രട്ടറി അറിയിച്ചു.

പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​​യ​റ്റി​​​​െൻറ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 

ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ൻ ജി​ല്ല ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2019 ജൂ​ൺ 13നാ​ണ് ശി​വ​ൻ പ​രാ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എം. ദി​നേ​ശ് മ​ണി, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി.​ആ​ർ. മു​ര​ളി എ​ന്നി​വ​രെ അന്വേഷണത്തിനായി ജി​ല്ല ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തിയിരുന്നു. ഇ​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​​​െൻറ ഭാ​ഗ​മാ​യാ​ണ് സ​ക്കീ​റി​നെ​തി​രെ ന​ട​പ​ടി​ക്ക്​ തീ​രു​മാ​നി​ച്ച​ത്. 

LATEST VIDEO:

Full View

Tags:    
News Summary - zakir hussain cpm kalamassery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.