Posted On
date_range Updated On
date_range ബജറ്റ് ചോർന്നുെവന്നാരോപിച്ച് യുവമോർച്ചയുടെ സെക്രേട്ടറിയറ്റ് മാർച്ച്
തിരുവനന്തപുരം: ബജറ്റ് ചോർന്നുെവന്നാരോപിച്ച് യുവമോർച്ച സെക്രേട്ടറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് െഎസക് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സെക്രേട്ടറിയറ്റിനു സമീപം മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളി നീക്കി മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. യുവ മോർച്ച പ്രവർത്തകർ പിരിഞ്ഞു പോകാതെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസും അൽപ്പ സമയത്തിനകം പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.