ഡൽഹിയിലെ കർഷകസമരവേദിയിലെത്തിയ കാളികാവിൽ നിന്നുള്ള യാത്രാ സംഘം
Posted On
date_range Updated On
date_range ഡൽഹിയിലെ കർഷകസമരവേദിയിൽ കാളികാവിലെ യാത്രാ സംഘം
കാളികാവ്: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാളികാവിൽനിന്ന് ഒരുകൂട്ടം യുവാക്കൾ ഡൽഹിയിലെത്തി.
കാളികാവ് സ്വദേശികളായ ജിയാദ് ബംഗാളത്ത്, ഫസലുദ്ദീൻ, അസ്ലം, ഷമീഹ്, അഫ്ഹാം എന്നിവരാണ് സംഘത്തിൽ.
ഡൽഹിയിലെ കർഷക സമരം സന്ദർശിച്ച് ഐക്യദാർഢ്യം അറിയിക്കുന്നതോടൊപ്പം വിവിധ സംസ്കാരങ്ങൾ അറിയാനും വ്യത്യസ്തമായ കാഴ്ചകൾ കാണാനുമായി ഇന്ത്യ മുഴുവൻ യാത്ര ചെയ്യുകയുമാണ് യുവാക്കളുടെ ലക്ഷ്യം.
മൂന്ന് ആഴ്ച നീളുന്ന യാത്ര കാളികാവിലെ മുതിർന്ന പൗരനും യാത്രാ സ്നേഹിയുമായ മോയിൻ ഹാജിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.