തെരുവ് നായുടെ കടിയേറ്റതിന് പിന്നാലെ പനിബാധിച്ച യുവതി മരിച്ചു

നെടുമങ്ങാട്: തെരുവ് നായുടെ കടിയേറ്റതിന് പിന്നാലെ പനിബാധിച്ച യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്.

ദിവസങ്ങൾക്കു മുമ്പാണ് അഭിജയെ തെരുവ് നായ് കടിച്ചത്. തുടർന്ന് വാക്‌സിൻ എടുത്തിരുന്നു. ഇതിനിടയിലാണ് പനി ബാധിച്ചു കുഴഞ്ഞു വീണത്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അനൂജ സഹോദരിയാണ്. 

Tags:    
News Summary - Youth under treatment for dog bite dies of fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.