ചാലിയാറിൽ ഒഴുക്കിൽപെട്ട്​ യുവാവ്​ മരിച്ചു; സഹോദരനുവേണ്ടി തിരച്ചിൽ

പെരുമണ്ണ: ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവ്​ ഒഴുക്കിൽപെട്ട് മരിച്ചു. ഒഴുക്കിൽപെട്ട സഹോദരനുവേണ്ടി തിരച്ചിൽ തുടരുന്നു. തിരുത്തിയാട് പുത്തലത്ത് താഴത്ത് കുളിക്കാനിറങ്ങിയ  പെരുമണ്ണ പാറകണ്ടം  കാട്ടുപീടിയക്കൽ കോയസ്സ​​​​െൻറ മകൻ സബ്ഹാൻ (26) ആണ്​ മരിച്ചത്​. സഹോദരൻ ഷബീറിനെ (34) കണ്ടെത്താനായില്ല. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിലാണ്​  സബ്ഹാനെ ക​െണ്ടത്തിയത്​.

തിരുത്തിയാ​െട്ട ഉമ്മയുടെ വീട്ടിലേക്ക് കുടുംബസമേതം വന്നപ്പോഴാണ് ദുരന്തം. കുളിച്ചുകയറുന്നതിനിടയിൽ സബ്ഹാൻ  ഒഴുക്കിൽപെട്ടതോടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സഹോദരനും ഒഴുക്കിൽപെട്ടത്. പിതാവും മാതൃസഹോദരൻ അസ്​കറും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷബീർ ഒഴുക്കിൽപെടുകയായിരുന്നു.  സബ്ഹാനെ പിതാവും ബന്ധുക്കളും ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്  മാറ്റി. ഷബീറിനുവേണ്ടി രാത്രി വൈകിയും നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ തുടർന്നു.  ഇരുവരും സിവിൽ എൻജിനീയർമാരാണ്. ഷബീർ പാലാഴിയിൽ കെൻസ എന്ന ആർകിടെക് സ്ഥാപനം നടത്തുകയാണ്. അവിവാഹിതനാണ്. മാതാവ്​: ഫാത്തിമ.

Tags:    
News Summary - Youth Sunk Chaliyar River -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.