പച്ചത്തുണിയിൽ ചുവന്ന തക്കാളി; പ്രതിഷേധവുമായി ലീഗ്

തക്കാളി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മുസ്‍ലിം ലീഗ് രംഗത്ത്. തക്കാളി സൗജന്യമായി വിതരണം ചെയ്താണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചത്. ചുവന്ന തക്കാളി പച്ചത്തുണിയിൽ പൊതിഞ്ഞാണ് നൽകിയത്. അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാകമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വഴിയാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്.

 


തക്കാളിെപ്പാതി കിട്ടിയവർ വിലക്കൂടുതൽ കൊണ്ട് താരമായ തക്കാളി സൗജന്യമായി ലഭിച്ചതിലുള്ള സന്തോഷവും അറിയിച്ചു. വിലക്കയറ്റം കാരണം നാല് തക്കാളി ഉപയോഗിക്കേണ്ടിടത്ത് ഒരു തക്കാളിയാക്കി കുറച്ചെന്നും തക്കാളിയില്ലാതെ അടുക്കളയില്ലെന്നത് കൊണ്ടാണ് തക്കാളി പ്രതിഷേധമെന്നും വനിതാ ലീഗ് നേതാവ് മറിയുമ്മ ശരീഫ് പറഞ്ഞു. തക്കാളിക്ക് അടുത്തിടെ 100 രൂപ കടന്നിരുന്നു. 

Tags:    
News Summary - youth league separate protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.