Posted On
date_range Updated On
date_range മതസൗഹാർദ വേദിയായി കൊടിഞ്ഞിയിൽ ഓണം-പെരുന്നാൾ സ്‌നേഹസംഗമം
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് നടത്തുന്ന ത്രൈമാസ മത സൗഹാർദ കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച ഓണം-പെരുന്നാൾ സദ്യയും സ്‌നേഹ സംഗമവും ശ്രദ്ധേയമായി. പ്രദേശത്തെ ക്ഷേത്ര-പള്ളിക്കമ്മിറ്റി ഭാരവാഹികളും പൂജാരിമാരും ഇമാമുമാരും പെങ്കടുത്തു. ഫൈസൽവധത്തെ തുടർന്ന് കൊടിഞ്ഞിയിലുണ്ടായ അസ്വാരസ്യങ്ങൾ നികത്തുന്നതിനും മതസൗഹാർദ സന്ദേശമുയർത്താനും സ്‌നേഹസംഗമം വേദിയായി. തെയ്യാല ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൊടിഞ്ഞി ജുമാമസ്ജിദ് ഇമാം ഹൈദരലി ഫൈസി കുറ്റിപ്പുറം, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. രാമൻകുട്ടി മാസ്റ്റർ, റസാഖ് ഫൈസി കുണ്ടൂർ, ടി.കെ. കാർത്തികേയൻ, മോഹനൻ എൽ.ഐ.സി, വി.ടി. ഹമീദ് ഹാജി, തണ്ടശ്ശേരി ഷാജി, തെന്നല പഞ്ചായത്ത് പ്രസിഡൻറ് എം.പി കുഞ്ഞിമൊയ്തീൻ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി, തെന്നല ബാങ്ക് പ്രസിഡൻറ് മുക്താർ അരിമ്പ്ര, കാവുങ്ങൽ കുഞ്ഞിമരക്കാർ, പി.സി. മുഹമ്മദ് ഹാജി, ടി.സി. അഹമ്മദ്കുട്ടി ഹാജി, ഷാജഹാൻ റഹ്മാനി, സക്കരിയ്യ മറ്റത്ത്, സി. അബൂബക്കർ ഹാജി, സി.കെ.എ. റസാഖ്, കൊണ്ടാണത്ത് ബീരാൻ ഹാജി, കെ.കെ. റസാഖ് ഹാജി, പച്ചായി ബാവ, പനയത്തിൽ മുസ്തഫ, ഗോപി കരുവാരത്തൊടി, പനക്കൽ സിദ്ദീഖ്, ലോഹിതാക്ഷൻ, വി.കെ. രായിൻകുട്ടി ഹാജി, പത്തൂർ കുഞ്ഞുട്ടി ഹാജി, മാനുഹാജി, മതാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, എം.സി. കുഞ്ഞുട്ടി, പത്മനാഭൻ, പനക്കൽ മുജീബ്, പൂയിക്കൽ സലീം, സി.പി. സലാം ഹാജി എന്നിവർ സംസാരിച്ചു. യു.എ. റസാഖ് സ്വാഗതവും സെക്രട്ടറി യു. ഷാഫി നന്ദിയും പറഞ്ഞു. കൊടിഞ്ഞിയിൽ നടന്ന ഓണം-പെരുന്നാൾ സ്‌നേഹ സംഗമത്തിൽ പി.കെ. അബ്ദുറബ്ബ് എം.എൽ.എ, ജുമാമസ്ജിദ് ഇമാം ഹൈദരലി ഫൈസി, തെയ്യാല ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വി എന്നിവർ ഓണമുണ്ണുന്നു.
കൊടിഞ്ഞിയിൽ നടന്ന ഓണം^പെരുന്നാൾ സ്‌നേഹ സംഗമം തെയ്യാല ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.