Posted On
date_range Updated On
date_range വർഗീയ വിദ്വേഷം പടർത്തി; എൻ. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി യൂത്ത്ലീഗ്
കോഴിക്കോട്: വർഗീയ വിദ്വേഷം പടർത്തുന്ന പ്രചാരണം നടത്തിയ ഹിന്ദുത്വവാദിയും സംഘ്പരിവാർ സഹയാത്രികനുമായ എൻ.ഗോപാലകൃഷ്ണനെതിരെ യൂത്ത്ലീഗ് ഡി.ജി.പിക്ക് പരാതി നൽകി.
മഹാമാരിയുടെ കാലത്തും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് എൻ ഗോപാലകൃഷ്ണൻ. കൊറോണയേക്കാൾ മാരകമായ വർഗീയ വൈറസ് പരത്തുന്ന ഇയാളെ ജയിലിലാണ് ക്വാറൻറീൻ ചെയ്യേണ്ടതെന്നും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചു.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും രാജ്യത്ത് കോവിഡ് പടർത്തിയത് മുസ് ലിംകളാണെന്നുമുള്ള തരത്തിൽ നിരവധി വിഡിയോകൾ എൻ. ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.