തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹത്തിൽ മുറിവ്, സ്വയം കുത്തിപരിക്കേൽപ്പിച്ചിട്ടും മരിക്കാത്തതിനാൽ ആത്മഹത്യയെന്ന്
അടിമാലി: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിെൻറ മൃതദേഹത്തിലും മുറിവിെൻറ പാടുകള്‍. പൊലീസ് ഇന്ക്വസ്റ്റിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹൃദയഭാഗത്തായി രണ്ട് മുറിവ് കണ്ടെത്തിയത്. തൂങ്ങി മരിച്ചതിനോട് ചേര്‍ന്ന പാറയില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടെത്തിയിരുന്നു. സ്വയം മുറിവേല്പിച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിക്കാത്തതിനാൽ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച കയര്‍ സമീപത്തെ കിണറ്റില്‍ മോേട്ടാറിെൻറ ഫുട്ട്വാല്‍വ് കെട്ടിയതായിരുെന്നന്നും പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കുശേഷം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരിച്ച പ്ലസ് ടു വിദ്യാർഥിനി രേഷ്മക്കും സമാനരീതിയില്‍ ഹൃദയഭാഗത്താണ് മുറിവേറ്റിരുന്നത്. മൂന്ന് കുത്താണ് രേഷ്മയുടെ ഹൃദയഭാഗത്ത് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.