കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കൊല്ലം : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കടലിൽ കാണാതായി. ജോനകപ്പുറം മുസ്ലീം കോളനിയിൽ അരുൾരാജിൻ്റെ മകൻ ലാഗേഷി (24)നെയാണ് കാണാതായത്.വെെകിട്ട് 4. 30ഓടെ തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിന് സമീപം സുഹൃത്തുകൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ നാഗേഷ് തിരയിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും മത്സ്യ തൊഴിലാളികളും സ്ഥലത്ത് തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. കടൽഭിത്തിയോട്​ ചേർന്ന ഭാഗമായതിനാലും കടൽ പ്രക്ഷുബ്​ധമായതിനാലും രാത്രിയോടെ കടലിനുള്ളിലുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.

Tags:    
News Summary - Youth goes missing in Kollam beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.