തിരൂരങ്ങാടി: കൊടിഞ്ഞി മച്ചിങ്ങത്താഴത്ത് യുവാവും മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവില്‍ പുരയിടത്തിലെ വെള്ളക്കെട്ടില്‍ വീണ് ബാലനുമടക്കം മലപ്പുറം ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു.
നന്നമ്പ്ര ദുബൈ പീടിക സ്വദേശിയും കൊടിഞ്ഞി മങ്കടക്കുറ്റിയില്‍ താമസക്കാരനുമായ പൂക്കയില്‍ സത്താറിെൻറ മകന്‍ ഫസലുറഹ്മാന്‍ (22), കളിയാട്ടമുക്ക് സ്വദേശി കോയിപറമ്പത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഹനാൻ (ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കുണ്ടൂര്‍ പാടത്ത് സുഹൃത്തുമൊത്ത് നടക്കുന്നതിനിടെ ഫസലുറഹ്മാന്‍ ഒഴുക്കില്‍പെടുകയായിരുന്നു.
സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫസല്‍ മുങ്ങിത്താഴുകയായിരുന്നു. ഉടൻ സമീപത്തുള്ളവരെ അറിയിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ആറോടെ സംഭവസ്ഥലത്ത് തന്നെ മൃതദേഹം പൊങ്ങുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടോടെ കൊടിഞ്ഞി പള്ളി ഖബർസ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: മൈമൂന. സഹോദരങ്ങള്‍: ജംഷീദ്, ഫര്‍സാന, മിന്നു.
ശനിയാഴ്ച രാവിലെ പത്തോടെ പുരയിടത്തില്‍ കളിക്കുകയായിരുന്ന ഹനാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ കളിയാട്ടമുക്ക് പെരിയത്ത് കടവ് ജുമാമസ്ജിദില്‍ ഖബറടക്കി. മാതാവ്: നസീറ. സഹോദരങ്ങള്‍: നിഹാല, അന്‍ഷിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.