Posted On
date_range Updated On
date_range ക്വാറൻറീനിൽ കഴിയവേ ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു
ഗാന്ധിനഗർ: ദുബൈയിൽനിന്ന് വീട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിലെത്തിയ ശേഷം മരിച്ചു. പാല കുറുമുള്ളൂർ മനോഭവനിൽ ദിവാകരൻ നമ്പൂതിരിയുടെ മകൻ മഞ്ചുനാഥ് (39) ആണ് മരിച്ചത്.
ജൂൺ21ന് ദുബൈയിൽ നിന്നെത്തിയ മഞ്ചുനാഥ് വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ അസഹനീയമായ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 10.30ന് മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കോവിഡ് 19 പരിശോധനാ ഫലം ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ.
ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സുരകിരൺ. മാതാവ്: ആര്യാമണി. സഹോദരങ്ങൾ: മനോജ്, മഹേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.