Posted On
date_range Updated On
date_range ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി മോണിങ് സ്റ്റാർ കോളജിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്കമാലി തുറവൂർ ശിവജിപുരം വാഴേലിപറമ്പിൽ വീട്ടിൽ അശ്വിനാണ് (23) മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 1.25ഓടെയായിരുന്നു അപകടം. അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനിൽ കയറിയിറങ്ങി മറിയുകയായിരുന്നു.
റോഡിൽ തെറിച്ച് അവശനായ അശ്വിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.