'നിലമ്പൂർ എം.എൽ.എയെ കാണാനില്ല; 'ടോർച്ച്'​ മാർച്ചുമായി യൂത്ത്​കോൺഗ്രസ്​

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ എം.എൽ.എയെ കാണാനില്ലെന്ന്​ ആരോപിച്ച്​ യൂത്ത്​ കോൺഗ്രസ്​ സമരത്തിന്​. ഇതിന്‍റെ ഭാഗമായി യൂത്ത്​ കോൺഗ്രസ്​ നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഇന്ന്​​ ​ടോർച്ച്​ മാർച്ച്​ നടത്തും.

തിങ്കളാഴ്​ച വൈകീട്ട്​ 6.30ന്​ നടക്കുന്ന മാർച്ച്​ ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​ ജോയ്​ ഉദ്​ഘാടനം ചെയ്യും. ഈ വർഷം ആദ്യം അൻവറിനെ കാണാനില്ലെന്ന്​ കാണിച്ച്​ യൂത്ത്​ കോൺഗ്രസ്​ പൊലീസിൽ പരാതി നൽകിയിരുന്നു.

യു.ഡി.എഫ്​ തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന്​ പി.വി അൻവർ എം.എൽ.എ പ്രതികരിച്ചിരുന്നു. അൻവർ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ്​ ഉള്ളത്​. അവിടെ സ്വർണഖനനം നടത്തുകയാണെന്നാണ്​ അൻവറിന്‍റെ വിശദീകരണം. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ്​ സഭയിലെത്തിയത്​.

Tags:    
News Summary - youth congress march against pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.