അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

തൊടുപുഴ: അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രൻ വിവേക്​ വിശ്വനാഥനെതിരെ പരാതി. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ്​ കെ.എസ്. അരുണാണ്​ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്​. പൂപ്പാറ നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ചെന്നും പ്രകോപനപരമായി സംസാരിച്ചുവെന്നുമാണ് പരാതി.

പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്ന തരത്തിൽ കഴിഞ്ഞദിവസം വിവേക് വിശ്വനാഥന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നതിൽ പൂപ്പാറയിലുള്ളവരെ ശവങ്ങൾ എന്ന്​ വിളിച്ച്​ അധിക്ഷേപിച്ചതായും മനുഷ്യരെപ്പോലെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പോയി ചാകാൻ പറഞ്ഞതായും സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന്​ പറഞ്ഞ്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത്​ നിയമനടപടി സ്വീകരിക്കണമെന്നാണ്​ അരുണിന്‍റെ ആവശ്യം.

Tags:    
News Summary - Youth Congress leader's complaint against the petitioners in the Arikomban case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.