അലൻദേവ്
Posted On
date_range Updated On
date_range പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനിൽ നിന്നിറക്കാനെത്തിയ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് അലൻദേവ് കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.