മരക്കടവ്: കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പുൽപ്പള്ളി മരക്കടവ് ഭാഗത്ത് വെച്ച് അരക്കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.അമ്പലവയൽ കുറ്റിക്കൈത സ്വദേശി ഇല്ലികുടുമ്പിൽ വീട്ടിൽ വിനേഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ ബി.ബാബുരാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ഡി സുരേഷ് , പ്രിവൻ്റീവ് ഓഫീസർ മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ , ഷിന്റോ സെബാസ്റ്റ്യൻ , മാനുവൽ ജിംസൺ , ശിവൻ ഇ.ബി, രമ്യ ബി.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.