പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 1.250 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡിഷ കന്ധമാൽ സ്വദേശികളായ രോഹിത് നായിക് (20), ജിബിൻ മിശ്ര (19) എന്നിവരാണ് പിടിയിലായത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ കണ്ട യുവാക്കളെ പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെടുത്തത്.
ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി അടുത്ത ട്രെയിനിൽ ആലുവക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ അറുപതിനായിരത്തോളം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. ആർ.പി.എഫ് സി.ഐ. എൻ. കേശവദാസ്, എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.