ആ​ന​ന്ദ് രാ​ജ്

വെടിയുണ്ടകളുമായി യുവാവ് അറസ്റ്റിൽ

തി​രു​വ​മ്പാ​ടി: വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി പാ​മ്പി​ഴ​ഞ്ഞ​പാ​റ സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജ് (46)നെ​യാ​ണ് തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 16 വെ​ടി​യു​ണ്ട​ക​ളും 755 മെ​റ്റ​ൽ ബാ​ളു​ക​ളു​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​യു​ധ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​യാ​ട്ട് ആ​വ​ശ്യ​ത്തി​നാ​ണ് വെ​ടി​യു​ണ്ട​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. പ്ര​തി​യെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with bullets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.