???????????? ???????

പശുവിനെ പീഡിപ്പിച്ച്​ കൊന്ന യുവാവ്​ അറസ്​റ്റിൽ

കണ്ണൂര്‍: ചക്കരക്കൽ ബാവോഡിന്​ സമീപം പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ പശുവിന്​ ദാരുണാന്ത്യം. മിണ്ടാപ്രാണിയെ പ ീഡിപ്പിച്ച സംഭവത്തിൽ ബാവോഡ് സ്വദേശി​ ആലേക്കണ്ടി സുമേഷ്​ (33) പൊലീസ്​ പിടിയിലായി. ബാവോട് മുത്തപ്പൻ ക്ഷേത്രത്തിന്​ സമീപത്തെ വീട്ടിലെ രണ്ട് വയസ്​ പ്രായമുള്ള പശുവിനെയാണ്​ യുവാവ്​ തൊഴുത്തിൽനിന്ന്​ അഴിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്​.

ബാവോഡ്​ വയലിലെ മരത്തിൽ കെട്ടിയാണ്​ ക്രൂര പീഡനത്തിരയാക്കിയത്​. ഇതി​നിടെ കഴുത്തിൽ കയർ മുറുകി​ പശു ചത്തു​. പ്രതിയുടെ വസ്​ത്രാവശ്​ഷ്​ടങ്ങൾ സംഭവസ്ഥലത്ത്​ നിന്ന്​ കണ്ടെത്തിയിരുന്നു.

മുമ്പും ഇയാൾ തൊഴുത്തിൽനിന്ന്​ പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയിരുന്നു. അന്ന്​ നാട്ടുകാർ പിടികൂടി താക്കീത്​ നൽകി വിടുകയായിരുന്നു. ചക്കരക്കല്ല്​ എസ്​.​ഐ സുമേഷി​​െൻറ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്​. ഇയാളെ ചോദ്യംചെയ്​തുവരികയാണ്​.

Tags:    
News Summary - youth arrested for killing a cow after sexually assaulting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.