ആർവിൻ
അന്തിക്കാട്: ക്രിസ്മസ് കരോൾ കാണാൻ മകൾക്കൊപ്പം പോയ പിതാവിനെ ആക്രമിക്കുകയും കണ്ണ് അടിച്ച് തകർത്ത് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
അരിമ്പൂർ കൈപ്പിള്ളി ഹരിത റോഡിൽ താമസിക്കുന്ന ചക്കാലക്കൽ ആർവിനെ (24) ാണ് എസ്.ഐ കെ. ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ക്രിസ്മസ് തലേന്ന് മകൾക്കൊപ്പം കരോൾ കാണാനിറങ്ങിയതായിരുന്നു എറവ് ആറാംകല്ല് സ്വദേശി ചിറമ്മൽ ജോസഫ് (63). സ്കൂട്ടറിൽ ആറാംകല്ല് സെന്ററിനടുത്തുള്ള സെന്റ് സെബാസ്റ്റ്യൻ കപ്പേളക്കടുത്തു വന്നു.
കരോൾ തുടങ്ങിയിട്ടില്ലാത്തതിനാൽ അല്പദൂരം മുന്നിലേക്ക് സ്കൂട്ടർ എടുത്ത് റോഡിൽ തിരിച്ചു. ഈ സമയം അതുവഴി ബൈക്കിൽ വന്ന പ്രതി ആർവിൻ വാഹനം തിരിച്ചതിനെ ചൊല്ലി ജോസഫുമായി തർക്കിച്ചു. പ്രതിക്കൊപ്പം സുഹൃത്തായ യുവതിയും ബൈക്കിൽ ഉണ്ടായിരുന്നു. പ്രകോപനമില്ലാതെ ആർവിൻ, ജോസഫിനെ സ്കൂട്ടറിൽ നിന്ന് തള്ളി താഴെയിട്ടു. നിലത്തുവീണ ജോസഫിന്റെ ശരീരത്തിൽ കയറിയിരുന്ന് കണ്ണിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ജോസഫിന്റെ കണ്ണിന്റെ വെള്ള അടക്കം തെറിച്ചു പോയി.
ജോസഫിന്റെ മകൾക്ക് നേരെയും പ്രതി ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ അന്തിക്കാട് എസ്.ഐ ജോസി ജോസ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനോഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.