പച്ചക്കറിച്ചാക്കുകളിൽ 25,400 ജലാറ്റിൻ സ്‌റ്റിക്കുകളും 1500 നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളും; വാളയാറിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: പച്ചക്കറിച്ചാക്കുകളിൽ ഒളിപ്പിച്ച അരക്കോടി രൂപയുടെ സ്ഫോടകവസ്തുക്കൾ പിടികൂടി. ക്വാറികളിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന 25,400 ജലാറ്റിൻ സ്‌റ്റിക്കുകളും 1500 നോൺ ഇലക്‌ട്രിക് ഡിറ്റനേറ്ററുമാണ് പിടികൂടിയത്.

ലോറിഡ്രൈവർ കോയമ്പത്തൂർ മീനാച്ചിപുരം വലുക്കുപ്പാറ സ്വദേശി മണികണ്‌ഠനെ (29) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്തുനിന്നാണ് പാലക്കാട്ടേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന്‌ പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ വാളയാർ ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ കനാൽപ്പിരിവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതി റിമാൻഡ് ചെയ്‌തു. എസ്.ഐ ബി. പ്രമോദ്, എ.എസ്.ഐ സി. പ്രവീണ, സി.പി.ഒ ആർ. രജിത്ത്, വി. സുരേഷ്, സി. ഷാമോൻ, പ്രമോദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Youth arrested for storing explosives in vegetable bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.