??????????? ?????

ദലിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് അക്രമം; യുവാവ് അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞ ദേഹോദ്രപമേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജങ്ഷനിൽ ലിതിൻ ഭവനിൽ ലിതിനെയാണ് (31) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 24 ന് വൈകുന്നേരം അഞ്ചോടെ തൊളിക്കുഴി ഡ്രൈവിങ് സ്കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - youth arrested for attacking dalit girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.