ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തി​യ മാ​ർ​ച്ച്​ പൊ​ലീ​സ്​ ത​ട​യു​ന്നു, 

ആ​ശു​പ​ത്രി​ക്കെ​തി​രെ യു​വ​ജ​ന​രോ​ഷം; പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു​നീ​ക്കി

പാ​ല​ക്കാ​ട്‌: ത​ങ്കം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം മൂ​ന്ന് ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ജ​ന സം​ഘ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ചു.മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പൊ​ലീ​സ്​ വ​ല​യം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത്​ കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച ​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു​നീ​ക്കി. ഡി.​​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി.

യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ന്​ ജി​ല്ല അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷി​നു, കെ.​എം. പ്ര​തീ​ഷ്, ആ​ർ. ശ്രീ​ജി​ത്ത്‌, എ​ച്ച്. മോ​ഹ​ൻ​ദാ​സ്, ജി. ​അ​ജേ​ഷ്, വി​ഷ്ണു ഗു​പ്ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​നാം​കു​റു​ശ്ശി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച ഡി.​വൈ.​എ​ഫ്.​ഐ മാ​ർ​ച്ച്​ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്​ പൊ​ലീ​സ്​ ത​ട​ഞ്ഞു.

ജി​ല്ല സെ​ക്ര​ട്ട​റി കെ.​സി. റി​യാ​സു​ദ്ദീ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷ​ക്കീ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ആ​ർ. ജ​യ​ദേ​വ​ൻ, ട്ര​ഷ​റ​ർ ര​ൺ​ദീ​ഷ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ചി​ന്​ പ്ര​സി​ഡ​ന്‍റ്​ സ​ദ്ദാം ഹു​സൈ​ൻ, പ്ര​ശോ​ഭ്, വി​നോ​ദ്​ ചെ​റാ​ട്, നി​ഖി​ൽ ക​ണ്ണാ​ടി, മ​ൻ​സൂ​ർ, സു​ര​ഭി, ജ​യ​ഘോ​ഷ്, അ​നു​പ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ചി​കി​ത്സ പി​ഴ​വി​നെ തു​ട​ർ​ന്ന്​ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്​​ച കാ​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്ക്​ എ​ത്തി​യ യു​വ​തി​യും മ​രി​ച്ചി​രു​ന്നു. 

സമഗ്ര അന്വേഷണം വേണം -സി.പി.എം

പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ ഒരാഴ്ചക്കകം ചികിത്സക്കിടെ മൂന്നുപേർ മരിച്ചത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ സി.പി.എം ജില്ല കമ്മിറ്റി. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രിക്ക്‌ പരാതി നൽകി.

ചികിത്സയിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന്‌ വീഴ്ച സംഭവിച്ചെന്നാണ്‌ ബന്ധുക്കൾ ആരോപിക്കുന്നത്‌. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്തുത ജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്‌ ബാബു ആവശ്യപ്പെട്ടു.




Tags:    
News Summary - Youth anger against the hospital; The activists were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.