യുവതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു; അയൽവാസിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയൽവാസിയായ യുവാവ് തലക്കടിച്ച് കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. ‍അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിൻെറ തുടർച്ചയായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.

രാജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - Young woman killed in trivandrum thiruvallam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.