'സർ, അയൽപക്കത്തെ യുവതി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം'; പിന്നെ സംഭവിച്ചത്​...

വളാഞ്ചേരി (മലപ്പുറം): 'സർ, അയൽപക്കത്തെ യുവതി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം.' കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന്​ ഇരിമ്പിളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്ന്​ വളാഞ്ചേരി പൊലീസ് സ്​റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോൺ കാൾ. ഉടൻ ഇൻസ്പെക്ടർ പി.എം. ഷമീറി​െൻറ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി.

20കാരിയായ വീട്ടമ്മയാണ് ആത്മമഹത്യ ഭീഷണി മുഴക്കിയത്​. ഭർത്താവും വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടർന്ന്​ കക്ഷി ഭീഷണിപ്പെടുത്തിയതാണ്. പൊലീസും കൂടെ വന്നവരും സമാധാനിപ്പിച്ചു, കൂടെ ഉപദേശവും നൽകി. യുവതി ആത്മമഹത്യ ഭീഷണി പിൻവലിക്കുകയും ചെയ്തു.

കുടുംബത്തി​െൻറ വീട്ടുസാഹചര്യങ്ങൾ പരിതാപകരമെന്ന് സ്ഥലത്ത് എത്തിയവർക്ക് മനസ്സിലായി. അഞ്ചംഗ കുടുംബം താമസിക്കുന്നത്​ പ്ലാസ്​റ്റിക് ഷീറ്റ്​ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ്​. ട്രിപ്​ൾ ലോക്​ഡൗൺ മൂലം ജോലിക്ക് പോകാനാകാതെ ഗൃഹനാഥൻ പ്രയാസത്തിലാണ്​. സ്വന്തമായി വീടില്ലാത്തതിനാൽ റേഷൻ കാർഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയൽവാസികൾക്ക് സഹായിക്കണമെന്നുണ്ട്. എന്നാൽ, അവരും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്​.

ദുരിതം മനസ്സിലാക്കി തിരിച്ചുപോയ പൊലീസ് വൈകീട്ട് എത്തിയത് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണകിറ്റുമായാണ്. കാരുണ്യമതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണകിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ധാരാളം ആളുകൾ ഇത്തരത്തിൽ ദുരിതത്തിൽ കഴിഞ്ഞുകൂടുന്നുണ്ടെന്നും ഇത്തരക്കാരെ സഹായിക്കാൻ സുമനസ്സുകൾ രംഗത്തുവരണമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Tags:    
News Summary - ‘Young woman in the neighborhood prepares to commit suicide, must arrive soon’; What happened next ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.