നെടുമങ്ങാട്: കൈക്കുഞ്ഞടക്കമുള്ള രണ്ടു മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതി അറസ്റ്റിലായി. നെടുമങ്ങാട് അരശുപറമ്പ് പാപ്പകോണത്തു വീട്ടിൽനിന്നും നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇസക്കി അമ്മാളാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് തൂത്തൂക്കുടി ശങ്കരപ്പേരി പണ്ടാരംപെട്ടി 3/191/3-ൽ താമസിക്കുന്ന അശോക് കുമാറിനെ (32) പ്രേരണക്കുറ്റത്തിനും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
അശോക് കുമാറും വിവാഹിതനും രണ്ടു മക്കളുള്ളയാളുമാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ, എ.എസ്.ഐ. നൂറുൽ ഹസൻ, പൊലീസുകാരായ പ്രസാദ്, ബാദുഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.