വെള്ളാപ്പള്ളി നടേശൻ

കല്യാണം കഴിച്ചിട്ടില്ല, വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞ് എല്ലാവരും പൊക്കി; പുള്ളിക്കാരി പൊങ്ങുകയും ചെയ്തു -ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യയുടെ ആളുകളോടുള്ള മോശം പെരുമാറ്റം കാരണമാണ് തിരുവനന്തപുരം നഗരസഭ എൽ.ഡി.എഫിന് നഷ്ടപ്പെടാനിടയാക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അധികാരത്തിലിരിക്കുന്നവർക്ക് വിനയമാണ് വേണ്ടത്. കല്യാണം കഴിച്ചിട്ടില്ല, വിദ്യാഭ്യാസം എന്ന് പറഞ്ഞ് ആര്യ രാജേന്ദ്രനെ എല്ലാവരും പൊക്കി. പുള്ളിക്കാരി പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷമാണ് അവിടെ ഉണ്ടായത്. ആളുകളോട് മോശം പെരുമാറ്റം. ഒരു വണ്ടി വന്നപ്പോൾ ഡ്രൈവറെ പിടിച്ചുനിർത്തി കേസെടുപ്പിച്ചില്ലേ? അധികാരത്തിന്റെ ധാർഷ്ട്യമല്ലേ അത്? അധികാരത്തിലിരിക്കുന്നവർക്ക് വിനയമല്ലേ വേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

വിനയം കാണിക്കാതെ ചെറുപ്പത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ചർച്ചാവിഷയമായി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇതുകാരണമായി. ​ആര്യക്ക് പൊതുപ്രവർത്തകന്റെ ​ശൈലിയായിരുന്നില്ല. ഇനിയം വളയണം-വെള്ളാപ്പള്ളി പറഞ്ഞു.

ചെയ്ത നല്ല കാര്യങ്ങൾ താഴേ തട്ടിലെത്തിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചുമില്ല. അതോടൊപ്പം ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടെ പെരുമാറ്റവും പ്രശ്നമായി. താഴേത്തട്ടിലുള്ള നേതാക്കൾ പോലും ഇതിനേക്കാൾ നന്നായി പെരുമാറം. ഇത് പഴയ കാലമല്ല. ആളുകളോട് മാന്യമായും സ്നേ​ഹത്തോടു കൂടിയും പെരുമാറണം. അല്ലെങ്കിൽ മക്കൾ പോലും പോടാ അച്ഛാ എന്നു പറയുന്ന കാലമാണെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു.


Tags:    
News Summary - Vellappally Natesan criticizes Mayor Arya Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.