Posted On
date_range Updated On
date_range തലശ്ശേരിയിൽ സ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൈപ്പത്തികൾ അറ്റു
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാൾക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.
ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.
പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.