അനന്ദു

ടാ​ങ്ക​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച്​ യുവാവ്​ മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: കു​ടി​വെ​ള്ള ടാ​ങ്ക​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്​ യുവാവ്​ മ​രി​ച്ചു. അ​രു​വി​ക്ക​ര പാ​തി​രി​യോ​ട് ക​രി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​നി​ൽ​കു​മാ​ർ-​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്തു (21) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നൂ​പി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ അ​ഴി​ക്കോ​ട് അ​രു​വി​ക്ക​ര റോ​ഡി​ൽ മു​ള്ളി​ല​വി​ന്മൂ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​രു​വി​ക്ക​ര ജ​ല സം​ഭ​ര​ണി​യി​ൽ നി​ന്നും വെ​ള്ളം ക​യ​റ്റി വ​ന്ന ടാ​ങ്ക​റി​ലാ​ണ് എ​തി​രെ വ​ന്ന ബൈ​ക്കി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ: അ​ജി​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags:    
News Summary - young man was killed when his bike hit a tanker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.