പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം തിരുവണ്ണനല്ലൂർ ചന്ദ്രുവിനെയാണ് (19) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവയിൽ താമസിക്കുന്ന പതിനാറുകാരിയെയാണ് പീഡിപ്പിച്ചത്.

സെപ്റ്റംബറിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ചന്ദ്രു എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞു.

പൊലീസ് അന്വേഷിക്കുന്നെന്ന് മനസ്സിലാക്കിയ ഇയാളുടെ പിതാവ് ചന്ദ്രുവിനെ കാണാനില്ലെന്ന് പറഞ്ഞ് തിരുവണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. പത്രമാധ്യമങ്ങളിലൂടെ പരസ്യവും നൽകി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. കൂടാതെ, പെൺകുട്ടിയെ കൂട്ടി പലസ്ഥലങ്ങളിലായി മാറിത്താമസിച്ചു. യുവാവിന്‍റെ വീട്ടുകാരുടെ ഒത്താശയോടെയായിരുന്നു ഇത്.

ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. തുടർന്ന്, പൊലീസ് തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് ചന്ദ്രുവിന്‍റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉൾഗ്രാമത്തിൽനിന്ന് പ്രതിയെ പിടികൂടിയത്. ഒപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - young man was arrested for kidnapping and raping the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.