Posted On
date_range Updated On
date_range ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
ശാസ്താംകോട്ട: ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. എറണാകുളം പിറവം അയണിക്കലേത്ത് രതീഷ് കുമാർ (36)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്നു രതീഷ് കുമാർ. ട്രെയിനിന്‍റെ വാതിലിന് സമീപം നിന്ന രതീഷ് ട്രെയിൻ ഇവിടെ നിർത്താറായപ്പോൾ മറ്റ് യാത്രക്കാർക്ക് ഇറങ്ങാൻ സൗകര്യത്തിന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയും ട്രെയിന് ഇടയിലേക്ക് വീഴുകയുമായിരുന്നു.
കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.