Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹോദരനടക്കം മൂന്നുപേർക്ക് പരിക്ക്
മണ്ണഞ്ചേരി: ആലപ്പുഴ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. സഹോദരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മണ്ണഞ്ചേരി കുപ്പേഴത്ത് പുത്തൻപുരയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താഴത്തങ്ങാടി പള്ളിപ്പറമ്പ് വീട്ടിൽ ഷെരീഫിന്‍റെ മകൻ ഷിഫ്നാസ് (22) ആണ് മരിച്ചത്.
ഷിഫ്നാസിന്‍റെ സഹോദരൻ ഷഹനാസ് (19), ആലപ്പുഴ തിരുമല പോഞ്ഞിക്കര സോഫിയ ഭവനത്തിൽ കലേഷന്‍റെ മകൻ യദു (21), കാട്ടൂർ ആറാട്ട്കുളങ്ങര തോമസിന്‍റെ മകൻ മെൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.
വെൽഡിങ് ജോലിക്കാരനായ ഷിഫ്നാസ് സഹോദരനുമായി പുന്നപ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ബൈപ്പാസ് മേൽപ്പാലത്തിൽ കളർകോടിന് സമീപം ഇരുബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു.
മുംതാസ് ആണ് ഷിഫ്നാസിന്‍റെ മാതാവ്. മറ്റൊരു സഹോദരൻ: ബാദുഷ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.