Posted On
date_range Updated On
date_range നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
കൂറ്റനാട്: നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന് മുര്‍ഷിദ് (23) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം. മാല ബള്‍ബ് തൂക്കുകയായിരുന്നു മുർഷിദ്. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.