Posted On
date_range Updated On
date_range മേപ്പാടിയിൽ ബൈക്ക് ടെലിഫോൺ തൂണിലിടിച്ച് യുവാവ് മരിച്ചു
മേപ്പാടി: വയനാട് മേപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോൺ തൂണിലിടിച്ച് യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.
സഹയാത്രികൻ ചേരമ്പാടി ഷിബിൽ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. റിപ്പൺ 52ലാണ് അപകടം. റോഡിന്റെ മറുവശത്തുനിന്ന് അശ്രദ്ധമായി തിരിച്ച ജീപ്പാണ് അപകടം വരുത്തിവെച്ചത്. ജീപ്പിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.