പൊലീസിനെ കണ്ടതോടെ എം.ഡി.എം.എ കവറുകൾ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകൾ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻഡോസ്കോപി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ കവറുകൾ കണ്ടെത്തുകയായിരുന്നു. ഷാനിദിനെതിരെ പൊലീസ് എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കേസെടുത്തു.

അതേസമയം, വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്.

സംസ്ഥാനത്ത് എം.ഡി.എ.എ പോലുള്ള രാസലഹരിയുമായി നിരവധി പേരാണ് അടുത്ത ദിവസങ്ങളിലായി പിടിയിലായത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എം.ഡി.എം.എയുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിലായിരുന്നു. സി.പി.എം മുനിസിപ്പൽ സ്റ്റേഡിയം ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്നേഷിനെയാണ് (30)​ സൗത്ത് പൊലീസ് പിടികൂടിയത്.

പാ​പ്പി​നി​ശ്ശേ​രിയില് മാ​ര​ക രാ​സ​ല​ഹ​രി​യുമായി ര​ണ്ടു പേ​രാണ് പി​ടി​യി​ലായത്. പാ​പ്പി​നി​ശ്ശേ​രി മെ​ര്‍ളി​വ​യ​ല്‍ കെ.​സി ഹൗ​സി​ലെ കെ.​സി. ഷാ​ഹി​ല്‍(23), പാ​പ്പി​നി​ശ്ശേ​രി ഈ​ന്തോ​ട്ടി​ലെ ഓ​ള്‍നി​ടി​യ​ന്‍ വീ​ട്ടി​ല്‍ ഒ. ​വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Young man arrested for swallowing MDMA packet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.