Posted On
date_range Updated On
date_range ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാം –കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പദവി അൽപം കുറഞ്ഞാലും ലീഗിൽ അന്തസ്സോടെ നിൽക്കാമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
െഎ.എൻ.എല്ലിലെ അടിയുടെ അടിസ്ഥാനം എന്താണെന്നറിയില്ല. ഐ.എൻ.എല്ലുകാർക്ക് ഇടതുമുന്നണിയിൽ സ്വാതന്ത്ര്യമില്ല. അവിടെയിരുന്ന് സച്ചാർ കമ്മിറ്റി കാര്യംപോലും പറയാൻ പറ്റില്ല. ഒരുപാട് അസംതൃപ്തർ ഐ.എൻ.എല്ലിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.