ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യത, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്; 11 ഡാമുകളിൽ ​റെഡ്​ അലർട്ട്​ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത്​ അതിതീവ്ര മഴ​ക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്​, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പാണ്​ കാലാവസ്​ഥ വകുപ്പ്​ നൽകിയിരുന്നതെങ്കിലും അന്തരീക്ഷ സ്​ഥിതിയിൽ മാറ്റം വന്നതിനെ തുടർന്ന്​ ഓറഞ്ച്​ അലർട്ടാക്കി മാറ്റിയിരുന്നു.

വ്യാഴാഴ്​ച ഒരു ജില്ലയിലും റെഡ്​, ഓറഞ്ച്​ അലർട്ടുകളില്ല. എന്നാൽ, അറബിക്കടലിൽ തീവ്ര ന്യൂനമർദത്തി​ന്റെയും ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ സാധ്യതയുടെയും ഭാഗമായി സംസ്ഥാനത്ത്​ പരക്കെ മഴ തുടരും.

ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്​ച വരെ മത്സ്യബന്ധനം ഒഴിവാക്കണം. ജലനിരപ്പ്​ ഉയർന്നതിനാൽ മാട്ടു​പ്പെട്ടി, ആനയിറങ്ങൽ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ ഡാമുകളിൽ ​റെഡ്​ അലർട്ട്​ തുടരും.

Tags:    
News Summary - Yellow alert in eight districts, possibility of isolated heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.