യു.പി അനുഭവിക്കുന്നത് ആർ.എസ്.എസ് ആശയം  പിൻപറ്റിയവരെ കെട്ടിയിറക്കിയതിെൻറ ഫലം -യെച്ചൂരി

തിരുവനന്തപുരം: ഗോ സംരക്ഷണത്തി​െൻറ പേരിൽ  ഉത്തർപ്രദേശിൽ  ആർ.എസ്.എസ് ന്യൂനപക്ഷങ്ങൾക്കെതിെര അക്രമം അഴിച്ചുവിടുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ ചെലവിൽ ജനങ്ങളെ വർഗീയമായി ചേരിതിരിക്കുകയാണിവിടെ. മുഖ്യമന്ത്രിയായി ആർ.എസ്.എസ് ആശയം പിൻപറ്റുന്നവരെ  കെട്ടിയിറക്കിയതി​െൻറ ഫലമാണ് യു.പി അനുഭവിക്കുന്നത്. ഹിന്ദുരാഷ്ട്രം എന്ന ആർ.എസ്.എസ് അജണ്ടയാണ് യോഗി ആദിത്യനാഥിലൂടെ ബി.ജെ.പി നടപ്പാക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പൂവാലന്മാരില്‍നിന്ന് രക്ഷിക്കാനെന്ന പേരില്‍ രൂപവത്കരിച്ച ആൻറി റോമിയോ സ്‌ക്വാഡ് സദാചാര സേനയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

ബാബരി മസ്ജിദ് കേസില്‍ രാജ്യത്തിനുവേണ്ടത് സുപ്രീംകോടതിയുടെ മധ്യസ്ഥതയല്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചാണ് തര്‍ക്കം. അത് ആർക്കാണെന്ന് വ്യക്തമാക്കണം. അന്തിമ തീര്‍പ്പ് കോടതിയില്‍നിന്നുതന്നെയാണ് വരേണ്ടത്. രാജ്യത്തി​െൻറ സാമൂഹിക സൗഹാര്‍ദത്തിനും ഐക്യത്തിനുമെല്ലാം ഭീഷണിയായേക്കാവുന്ന അത്യന്തം സങ്കീര്‍ണ വിഷയമാണിത്. ഇക്കാര്യത്തിൽ കോൺഗ്രസി​െൻറ മൗനം ഭീകരമാണ്.

മോദിയുടെ രാഷ്ട്രീയമല്ല മറിച്ച് ബി.ജെ.പി -ആർ.എസ്.എസ് സഖ്യത്തി‍​െൻറ മുസ്ലിംവിരുദ്ധ രാഷ്ട്രീയമാണ് യു.പിയിലും  ഉത്തരാഖണ്ഡിലും വിജയിച്ചത്. മുസ്ലിംകളെ ഒഴിവാക്കി ‘വിജയം കണ്ട’ ഗുജറാത്ത് മോഡലിലൂടെ 2014ൽ  മുന്നോട്ടുവെച്ച അതേ പ്രചാരണ തന്ത്രമാണ് ഇത്തവണയും ബി.ജെ.പി നടത്തിയത്. പ്രതിപക്ഷ ദൗർബല്യമാണ് ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചുവരാൻ കഴിയില്ല. മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിരുന്നില്ല. എന്നാൽ, അവിടെയും വർഗീയ ധ്രുവീകരണ കാർഡ് കളിച്ച് ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു. പശ്ചിമബംഗാളിലും  ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിലടക്കം പാർട്ടിക്കേറ്റ കനത്ത തിരിച്ചടി പരിശോധിക്കും.
 

Tags:    
News Summary - yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.