സംഭവ ബഹുലം സമൂഹമാധ്യമ വർഷം

ഓരോ മൈക്രോ സെക്കൻഡിലും മാറ്റങ്ങൾക്ക് വിധേയമാകുന്ന ലോകമാണ് സമൂഹമാധ്യമങ്ങളുടേത്​. ചൂടുപിടിച്ച ചർച്ചകളും വർത ്തമാനങ്ങളും വിഷയങ്ങളും വിശേഷങ്ങളുമെല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കും. നിമി‍ഷങ്ങൾ മിനിറ്റുകളും മണിക്കൂറു കളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി നീണ്ടാലും ഈ ലോകത്ത് എന്നും എപ്പോഴും ബഹളങ്ങളും ചൂടൻ സംവാദങ്ങള ും അരങ്ങേറിക്കൊണ്ടേയിരിക്കും. രണ്ടുനാൾക്കകം നമ്മിൽനിന്ന് വിടപറഞ്ഞകലുന്ന ഈ വർഷവും സമൂഹമാധ്യമലോകത്ത് എണ്ണമറ് റ സംഭവങ്ങളും വിശേഷങ്ങളും ബാക്കിവെച്ചാണ് മടങ്ങുന്നത്. അവയിലൂടെ ഒരു തിരിഞ്ഞുനോട്ടം...

പ്രളയകാലത്തെ എഫ്.ബി ചങ്കുകൾ
ഇന ്നുവരെ കണ്ടിട്ടില്ലാത്ത ഒത്തൊരുമക്കാണ് പ്രളയം തകർത്തെറിഞ്ഞ നാ‍ളുകളിൽ നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. ഇതിന്​ ചുക്കാൻ പിടിച്ചതും വഴികാട്ടിയായതും ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളാണ്.

വിവേകമില്ലാത്തവരെന്നും ഒരു പ ണിയും ചെയ്യാത്തവരെന്നും ഏതുനേരവും മൊബൈലും കുത്തി ഇരിക്കുന്നോരെന്നുമൊക്കെയുള്ള ചീത്തപ്പേരുകൾ ഏറെ കേട്ട യുവത ലമുറ ഐക്യത്തിലൂടെയും അർപ്പണബോധത്തിലൂടെയും തങ്ങളുടെ ‘ചീത്തപ്പേര്’ പ്രളയജലത്തോടൊപ്പം ഒഴുക്കിക്കളഞ്ഞു. പ്രളയ ജലം നാടിനെ മുക്കിയപ്പോൾ കേര‍ളത്തി​​​​​​​​െൻറ പല കോണുകളിൽ രക്ഷിക്കാനാരുമില്ലാതെ കുടുങ്ങിക്കിടന്നവർക്കുനേര െ നീണ്ടത് ഫേസ്ബുക്കിലെ ഈ ഫ്രീക്കൻ തലമുറയുടെ കൈകളായിരുന്നു. എസ്.ഒ.എസ് സന്ദേശങ്ങളായും ഭക്ഷണമുൾ​െപ്പടെ അവശ്യ വസ് തുക്കളുടെ വിതരണമായും സമൂഹമാധ്യമ കണ്ണികൾ ലോകത്തെങ്ങും നീണ്ടു. വാട്​സ്​​ആപ്പിൽ നിരവധി എമർജൻസി ഗ്രൂപ്പുകളാണ് ഇതിന്​ മാത്രം സൃഷ്​ടിക്കപ്പെട്ടത്.

എക്സ്ക്ലൂസിവ് ട്രോൾ ഗ്രൂപ്പുകൾപോലും തമാശ മാറ്റിവെച്ച് ഡിജിറ്റൽ കൺട്രോൾ റൂമുകളായി മാറുകയായിരുന്നു. ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലെ സജീവവും ശക്തവുമായ ഇടപെടലുകൾകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. നവകേരള സൃഷ്​ടിക്കായുള്ള ഫണ്ട് സമാഹരണത്തിലും ഫേസ്ബുക്കുൾ​െപ്പടെ വലിയ പങ്കാണ് വഹിച്ചത്.

നിപ​െയക്കാൾ ഭീതിപരത്തി വ്യാജപ്രചാരണങ്ങൾ
17 പേരുടെ ജീവനെടുത്ത, കേരളത്തെ ഭീതിയുടെ നടുക്കടലിലാഴ്ത്തിയ നിപക്കാലത്ത് സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജപ്രചാരണങ്ങൾ അരങ്ങേറിയിരുന്നു. നിപയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പതിന്മടങ്ങ് വർധിപ്പിക്കുന്ന തരത്തിലായിരുന്നു പലതും.

കോഴിയിറച്ചിയിൽനിന്ന് നിപയുണ്ടാകാം എന്നുതുടങ്ങി നിരവധി വാസ്തവവിരുദ്ധ പോസ്​റ്റുകളും ഓഡിയോ സന്ദേശങ്ങളുമാണ് അക്കാലത്ത് ഫേസ്ബുക്കിലും വാട്​സ്​​ആപ്പിലും വൈറലായത്. എന്നാൽ, ആരോഗ്യമന്ത്രി, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നിപയെക്കുറിച്ച ശാസ്ത്രീയ അറിവുകൾ പങ്കുവെക്കുന്ന, ജനങ്ങളുടെ ആശങ്ക അകറ്റുന്ന സമൂഹമാധ്യമ പ്രവർത്തനവും സജീവമായിരുന്നു.

സധൈര്യം തുറന്നുപറയാൻ മീടു
തങ്ങൾക്കുനേരെ നടക്കുന്ന ൈലംഗിക, ശാരീരിക, മാനസിക പീഡനങ്ങൾ വൈകിയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറയാൻ അവസരമൊരുക്കിയാണ് ലോകമെങ്ങും മീടു കാമ്പയിൻ എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നമ്മുടെ നാട്ടിലും അതി​​​​​​​​െൻറ അനുരണനങ്ങൾ ആവർത്തിച്ച വർഷമായിരുന്നു 2018. സിനിമരംഗത്തും മാധ്യമമേഖലയിലുമുൾ​െപ്പടെ നിരവധി സ്ത്രീകൾ ജോലിസ്ഥലത്തും മറ്റും നേരിട്ട അക്രമങ്ങളെക്കുറിച്ച് സധൈര്യം തുറന്നുപറഞ്ഞപ്പോൾ പല പ്രമുഖരുടെ‍യും മുഖംമൂടിയാണ് അഴിഞ്ഞുവീണത്. പ്രമുഖ ദേശീയ ദിനപത്രത്തി​​​​​​​​െൻറ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ രാജിയിലേക്കും മീടു വെളിപ്പെടുത്തൽ നയിച്ചു. ഇത്തരം വെളിപ്പെടുത്തലുകൾക്കും ഇരയാക്കപ്പെട്ടവർക്കും വലിയ പിന്തുണയാണ് നവമാധ്യമ ലോകം നൽകിയത്.

മീൻവിൽപനയിലൂടെ താരമായി ഹനാൻ
നവമാധ്യമങ്ങൾക്ക് വളർത്താനും തളർത്താനുമുള്ള ശേഷിയുണ്ട്. ഇങ്ങനെ ആദ്യം തളർത്തലി​​​​​​​​െൻറയും പിന്നീട് വളർത്തലി​​​​​​​​െൻറയും ഘട്ടങ്ങളിലൂടെ കടന്നുപോയയാളാണ് ഹനാൻ എന്ന ബിരുദവിദ്യാർഥിനി. തൊടുപുഴയിലെ കോളജ് ക്ലാസ്​ വിട്ടശേഷം കൊച്ചി തമ്മനത്തെത്തി മീൻവിൽപന നടത്തുന്ന ഹനാ​​​​​​​​​െൻറ അതിജീവനകഥ വാർത്തയായതോടെ‍യാണ് പുറംലോകമറിയുന്നത്. എന്നാൽ, യൂനിഫോമിട്ട് ആത്​മവിശ്വാസത്തി​​​​​​​​െൻറ പുഞ്ചിരിയുമായി പെൺകുട്ടി മീൻവിൽക്കുന്നത് ‘ഓൺലൈൻ ആങ്ങള’മാർക്ക് സഹിച്ചില്ല, അവർ ചൊറിഞ്ഞു. ഒറ്റനാളുകൊണ്ടാണ് സിനിമയെയും വെല്ലുന്ന സംഭവങ്ങൾ കൊച്ചിയിൽ അരങ്ങേറിയത്. കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു പിന്നീട് ആ പെൺകുട്ടി നേരിട്ടത്. നിറഞ്ഞ ചിരിയോടെ ആദ്യം എല്ലാറ്റിനോടും മറുപടി പറഞ്ഞ ഹനാൻ പിന്നീട് മാനസികമായും ശാരീരികമായും തളരുന്ന കാഴ്ചയുമുണ്ടായി. ഒടുവിൽ അവളിലെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ പഴയ ആങ്ങളമാർ മാപ്പുപറഞ്ഞും കട്ട സപ്പോർട്ട് നൽകിയും രംഗത്തുവരുകയായിരുന്നു. ഇതിനിടയിൽ വാഹനാപകടത്തി​​​​​​​​െൻറ രൂപത്തിലും ഹനാെന ദുർവിധി തേടിയെത്തി. ഒടുവിൽ എല്ലാ പ്രതിസന്ധിയും മറികടന്ന് അവൾ ‘വൈറൽ ഫിഷ്’ എന്ന പേരിൽ തമ്മനത്ത് വീണ്ടും മത്സ്യവിൽപനക്കെത്തിയത് ആഴ്ചകൾക്കുമുമ്പാണ്.

ലൈക് വാരിക്കൂട്ടി കേരള പൊലീസ്
ലോകത്ത് ഏറ്റവുമധികം ആളുകൾ ലൈക് ചെയ്ത സംസ്ഥാന പൊലീസ് ഫേസ്ബുക്ക് പേജ് എന്ന ഖ്യാതി നമ്മുടെ സ്വന്തം കേരള പൊലീസ് നേടിയത് ഈ വർഷമാണ്. ലൈക്കിൽ മുന്നിട്ടുനിന്ന ന്യൂയോർക് പൊലീസിനെ (എൻ.വൈ.പി.ഡി) പിന്തള്ളിയാണ് നമ്മുടെ ട്രോളൻ പൊലീസേമാൻമാർ ഈ നേട്ടം കൈവരിച്ചത്. ഫേസ്ബുക്ക് പേജിലെ ട്രോളുകളുടെ അകമ്പടിയോടെയുള്ള ബോധവത്കരണ സന്ദേശങ്ങളാണ് പേജിെന ജനപ്രിയമാക്കിയത്. സാമൂഹികപ്രസക്തിയേറിയ വിഷയങ്ങളിൽ നർമം ചാലിച്ച പോസ്​റ്റുകളുമായി ഫോളോവേഴ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ സൈബർ പൊലീസ് ടീം ട്രോളൻമാരുടെ കിടിലൻ കമൻറുകൾക്ക് ഉരുളക്കുപ്പേരിപോലെ മറുപടി നൽകിയും ഫേസ്ബുക്കിൽ നിറഞ്ഞുനിന്നു. പുതുവർഷത്തിൽ 13 ലക്ഷം പിന്തുണക്കാരുള്ള നേപ്പാൾ പൊലീസ് പേജിനെ മറികടക്കുകയാണ് നിലവിൽ 10 ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ പൊലീസ് പേജ്.

ടിക്ടോക്കും കിളിനക്കോട്ടെ സെൽഫിയും
അഭിനയമോഹമുള്ളവരുടെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്ന ആപ്പായിരുന്നു ‘മ്യൂസിക്കലി’ എന്ന പേരിൽ തുടങ്ങിയ ടിക്ടോക്. സിനിമകളിലെ ശബ്​ദശകലങ്ങൾ ചേർത്ത് ഇഷ്​ടപ്പെട്ട താരങ്ങളെ അനുകരിച്ചും അവരിൽനിന്ന് വ്യത്യസ്തത പുലർത്തിയ പ്രകടനം കാഴ്ചവെച്ചും നിരവധിയാളുകൾ ടിക്ടോക്കിലെ താരമായ വർഷം കൂടിയായിരുന്നു ഇത്. ടിക്ടോക് വിഡിയോ ചെയ്ത് ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്ത് പ്രതിഭകൾ കൈയടി നേടി. എന്നാൽ, വർഷാവസാനമായപ്പോഴേക്കും ടിക്ടോക്കിനെ വ്യക്തിപരമായ അവഹേളനങ്ങൾക്കും മറ്റുമായി ദുരുപയോഗിക്കുന്ന കാഴ്ചക്കും നവമാധ്യലോകം സാക്ഷിയായി. ഓടുന്ന വാഹനങ്ങൾക്കുമുന്നിലേക്കെടുത്തുചാടുന്ന ‘നില്ല് നില്ല് ചലഞ്ച്’, റോഡിൽ നൃത്തം ചെയ്യുന്ന ‘കികി ചലഞ്ച്’, സതീശ​​​​​​​​​െൻറ മോൻ, തേച്ചിട്ടുപോയ മലപ്പുറത്തെ യുവാവ് തുടങ്ങിയ വിഡിയോകൾ ഇതിന്​ ഉദാഹരണമായിരുന്നു.

ഈയടുത്ത് മലപ്പുറം ജില്ലയിലെ കിളിനക്കോട് എന്ന ചെറിയ ഗ്രാമത്തെ ലോകമറിഞ്ഞതും സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു. അവിടെ കല്യാണത്തിനെത്തിയ ചില പെൺകുട്ടികളെ നാട്ടുകാരിൽ ചിലർ അപമാനിച്ചു എന്ന്​ ചൂണ്ടിക്കാട്ടി അവർ അവതരിപ്പിച്ച വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇതേതുടർന്ന് അവിടത്തെ ചെറുപ്പക്കാർ പെൺകുട്ടികൾക്കെതിരെ രംഗത്തുവരുകയും തുടർന്ന് നിരവധി പ്രശ്നങ്ങൾക്ക്​ കാരണമാവുകയും െചയ്തു. സമൂഹമാധ്യമങ്ങളിലെ പിന്തുണയേറെയും ആ പെൺകുട്ടികൾക്കായിരുന്നു.

​േ​ട്രാളർമാരുടെ വർഷം
എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിന്‍റെ കവിത കോപ്പിയടി വിവാദം, സിനിമ നടിക്കുനേരെയുണ്ടായ ആക്രമണത്തിൽ നടൻ ദിലീപിനെ എതിർത്തും അനുകൂലിച്ചുമുള്ള കാമ്പയിനുകൾ, ഡബ്ല്യു.സി.സിക്കുനേരെയും അംഗങ്ങൾക്കുനേരെയുമുണ്ടായ സൈബർ ആക്രമണങ്ങൾ, ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട കാമ്പയിൻ തുടങ്ങി സംഭവബഹുലമായ വർഷമാണ് സമൂഹമാധ്യമത്തിൽ കൊഴിഞ്ഞുവീണത്.

ഇവ കൂടാതെ, അബദ്ധപ്രസ്താവനകൾ നടത്തുന്ന രാഷ്​ട്രീയ, സാമൂഹികനേതാക്കളെ ‘വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചും’ വിവിധ വിഷയങ്ങളിൽ ആക്ഷേപഹാസ്യ ട്രോളുകളുമായെത്തിയും ഒരു നിമിഷംപോലും വിശ്രമമില്ലാതെ ട്രോളർമാരും ഈ വർഷത്തെ ഏറെ ലൈവാക്കി നിർത്തി.

Tags:    
News Summary - Year Ender 2018 -Social Medias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.