ഉന്നതി വേണ്ട, ഊര് തന്നെ മതി; ഉത്തരവിറങ്ങി; ‘പൈ​തൃ​ക​ത്തി​ന്റെ​യും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണ് ഊ​ര്’

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ൾ​ക്ക് ‘ഊ​ര്​’ എ​ന്ന പേ​ര് ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ‘ഉ​ന്ന​തി’ എ​ന്നാ​ക്കി​യ തീ​രു​മാ​ന​മാ​ണ് തി​രു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ൻ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​ദി​വാ​സി​ക​ൾ അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല​ക​ളെ കോ​ള​നി, സ​ങ്കേ​തം, ഊ​ര് എ​ന്ന് വി​ളി​ക്കു​ന്ന​തി​ന് പ​ക​രം ന​ഗ​ർ, ഉ​ന്ന​തി, പ്ര​കൃ​തി എ​ന്നീ പേ​രു​ക​ളോ പ്രാ​ദേ​ശി​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മു​ള്ള പേ​രു​ക​ളോ ന​ൽ​ക​ണ​മെ​ന്ന് 2024 ജൂ​ൺ 18ലെ ​ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ​ട്ടി​ക വ​ർ​ഗ​ക്കാ​രു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്റെ​യും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണ് ഊ​ര്, സ​ങ്കേ​തം, കു​ടി, ഊ​രു​മൂ​പ്പ​ന്മാ​ർ, ഊ​രു​കൂ​ട്ടം എ​ന്നീ പ​ദ​പ്ര​യോ​ഗ​ങ്ങ​ളെ​ന്നും ഈ ​പ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് സം​സ്കാ​ര​ത്തെ​യും പൈ​തൃ​ക​ത്തെ​യും ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ പ​ട്ടി​ക​വ​ർ​ഗ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

പ​ട്ടി​ക​വ​ർ​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഊ​ര്, സ​ങ്കേ​തം എ​ന്നീ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ർ​ന്നും വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ന്ന​തി എ​ന്ന് പേ​ര് മാ​റ്റി​യെ​ന്ന​ല്ലാ​തെ പ്ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​നു സാ​ധി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി പ​റ​ഞ്ഞു.

Tags:    
News Summary - Don't need Unnathi, ooru is enough: Order issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.