മകളുടെ വിവാഹത്തെ കുറിച്ച്​ പ്രചരിക്കുന്നത്​ തെറ്റായ വാർത്തകൾ- കരുണാകരൻ എം.പി

കോഴിക്കോട്​: മകളു​െട വിവാഹവുമായി ബന്ധപ്പെട്ട്​ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ്​ പ്രചരിക്കുന്നതെന്ന്​ പി. കരുണാകരൻ എം.പി. വാർത്തകൾ ഖേദകരമാണ്​. ഇരു വീട്ടുകാരോടും ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത്​ അനുചിതമായെന്നും മർസ്സദ്​ സുഹൈലുമായുള്ള വിവാഹം ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ചതാ​െണന്നും വ്യക്​തമാക്കി കരുണാകരൻ എം.പി ഫേസ്​ബുക്കിൽ പോസ്​റ്റിട്ടു. 

ദിയ കരുണാകരനും മര്‍സാദ് ഹുസൈനും തമ്മിലുള്ള വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തുവെന്നും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഡിഗ്രിവിദ്യാര്‍ഥിയായ ദിയ കരുണാകരന്‍ ട്രെയിന്‍ യാത്രക്കിടെയാണ് അന്താരാഷ്ട്ര വോളി താരം കൂടിയായ മര്‍സ്സദ് സുഹൈലിനെ പരിചയപ്പെട്ടതെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. 

 ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം:

എന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായ് ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും, സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ കമന്റുകളും തീര്‍ത്തും അനുചിതമെന്ന് ഖേദപൂര്‍വ്വം അറിയിക്കുകയാണ്.

മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ വോളി താരമായ മര്‍സ്സദ് റെയില്‍ വേയില്‍ ടി.ടി.ഇ.ആയി സേവനമനുഷ്ടിച്ചു വരുന്നു. ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണു വിവാഹം മാര്‍ച്ച് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഈ വിവരം സമയമാകുമ്പോള്‍ അറിയിക്കാം എന്നാണു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ വളരെ സങ്കുചിതത്വത്തോട് കൂടി ഞങ്ങളോട് ഒരു അന്വേഷണവും നടത്താതെ ഇത് വാര്‍ത്തയാക്കുകയാണ് ചെയ്തത്. 

ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ, നീക്കം ചെയ്യാനോ ഉള്ള സാമാന്യമര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദു:ഖകരമാണ്. ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കള്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ അറിയിക്കുകയും അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണ്.

വസ്തുത ഇതായിരിക്കേ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുമ്പോള്‍ കുടുംബക്കാരായ ഞങ്ങളോടോ പ്രതിശ്രുത വധുവരന്മാരോടോ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകള്‍ക്ക് അവസരം സൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.

സസ്‌നേഹം 
പി.കരുണാകരന്‍ എം.പി.

 (കാസർകോട് M P )

Full View
Tags:    
News Summary - Wrong News about marriage of My Daughter Says Karunakaran - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.