കാറും ശമ്പളവും നൽകി ജോസഫൈനെ നിയമിച്ചതെന്തിന് - എഴുത്തുകാരൻ ടി. പത്മനാഭൻ

കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. ഗൃഹ സന്ദർശത്തിനിടെ പി.ജയരാജനോട് അദ്ദേഹം വിമർശനം അറിയിച്ചത്.

'87 കാരിയെ അധിക്ഷേപിച്ചത് ക്രൂരതയാണ്. ജോസഫൈന്‍റേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ്. വനിത കമീഷൻ അധ്യക്ഷ പ്രയോഗിച്ച വാക്കുകൾ പദവിക്ക് നിരക്കാത്തതാണ്'- ടി. പത്മനാഭൻ പറഞ്ഞു. അവരെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിനെന്നും അദ്ദേഹം ചോദിച്ചു. വിഷയം ജോസഫൈന്‍റെ ശ്രദ്ദയിൽപെടുത്താമെന്ന് മറുപടിയായി ജയരാജൻ പറഞ്ഞു.

വനിതാ കമീഷന് പരാതി നല്‍കിയ 89 കാ​രി​യാ​യ കി​ട​പ്പു​രോ​ഗി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ബ​ന്ധിക്കുകയായിരുന്നു അധ്യക്ഷ എം.​സി. ജോ​സ​ഫൈ​ൻ. പ​രാ​തി കേ​ൾ​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച ബ​ന്ധു​വി​നെ ജോസഫൈൻ ശ​കാ​രിച്ചിരുന്നു. ​ഇരുവരുടെയും ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​െൻറ ശ​ബ്​​ദ​രേ​ഖയും പു​റ​ത്താ​യിരുന്നു. 89 വ​യ​സ്സു​ള്ള വ​യോ​ധി​ക​യു​ടെ പ​രാ​തി എ​ന്തി​നാ​ണ് വ​നി​ത ക​മീ​ഷ​ന് ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​രി ആ​രാ​യാ​ലും വി​ളി​ക്കു​ന്നി​ട​ത്ത് ഹി​യ​റി​ങ്ങി​ന് എ​ത്ത​ണ​മെ​ന്നു​മാ​യിരുന്നു​ അ​ധ്യ​ക്ഷ പ​റ​ഞ്ഞത്.

കോ​ട്ടാ​ങ്ങ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ താ​മ​ര​ശ്ശേ​രി​ൽ വീ​ട്ടി​ൽ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യാ​ണ്​ പ​രാ​തി​ക്കാ​രി. അ​യ​ൽ​വാ​സി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ അ​ക​ന്ന ബ​ന്ധു കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ഉ​ല്ലാ​സാ​ണ്​ ജോ​സ​ഫൈ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്.

എ​ന്തി​നാ​ണ് ക​മീ​ഷ​നി​ൽ പ​രാ​തി കൊ​ടു​ക്കാ​ൻ പോ​യ​തെ​ന്നും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടാ​ൽ പോ​രേ എ​ന്നു​മാ​ണ് ചോ​ദി​ക്കു​ന്ന​ത്. ''89 വ​യ​സ്സു​ള്ള ത​ള്ള​യെ​ക്കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ക്കാ​ൻ ആ​രാ​ണ് പ​റ​ഞ്ഞ​ത്. പ​രാ​തി കൊ​ടു​ത്താ​ൽ വി​ളി​പ്പി​ക്കു​ന്നി​ട​ത്ത് എ​ത്ത​ണം.'' എ​ന്ന് പ​റ​ഞ്ഞ്​ ഉ​ല്ലാ​സി​നോ​ട് ക​യ​ർ​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 28ന് ​അ​ടൂ​രി​ൽ ന​ട​ക്കു​ന്ന ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​വ​ണ​മെ​ന്നാ​യി​രു​ന്നു ക​മീ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച നോ​ട്ടീ​സ്. 50 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചാ​ണ് ബ​ന്ധു​വാ​യ ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​യെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​ത്.​ മ​റ്റാ​രും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ താ​ൻ ജോ​സ​ഫൈ​നെ വി​ളി​ച്ച്​ വി​വ​രം അ​ന്വേ​ഷി​ച്ച​തെ​ന്ന്​ ഉ​ല്ലാ​സ്​ പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ചാ​ൽ ഇ​രു​കൂ​ട്ട​രും നേ​രി​ട്ട്​ ഹാ​ജ​രാ​യാ​ൽ മാ​ത്ര​മെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കൂ.

വ​രാ​നാ​കി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ്​ പ​രാ​തി ന​ൽ​കി​യ​തെ​ന്ന്​ ചോ​ദി​ച്ച​ത്​ ശ​രി​യാ​ണെ​ന്നും സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ 'ത​ള്ള'​യെ​ന്ന വാ​ക്ക്​ ഉ​പ​യോ​ഗി​ച്ചി​ട്ടി​െ​ല്ല​ന്നു​മാ​ണ്​ ജോ​സ​ഫൈ​ൻ പ​റ​ഞ്ഞിരുന്നത്. പിന്നാലെ ജോസഫൈനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.